ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോപോരില്‍ രണ്ട് തീവ്രവാദികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങി. ആയുധങ്ങള്‍ പൊലീസിന് കൈമാറിയായിരുന്നു കീഴടങ്ങല്‍. ബരാമുള്ള ജില്ലയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഇവര്‍ കീഴടങ്ങിയത്. കീഴടങ്ങല്‍ വ്യവസ്ഥ ഇവര്‍ അംഗീകരിച്ചതിന് ശേഷം ആയുധം കൈമാറി. ഇവരെ കാണാന്‍ കുടുംബത്തെ അനുവദിച്ചു.  കഴിഞ്ഞ ദിവസവും തീവ്രവാദികള്‍ കീഴടങ്ങിയിരുന്നു.