ഭോപ്പാൽ: മധ്യപ്രദേശിലെ സാത്നയിൽ രണ്ട് ബാലികമാരെ പീഡിപ്പിച്ച കേസിൽ 70 കാരനെ പൊലീസ് പിടികൂടി. വീടിനടുത്തുള്ള പറമ്പിൽ മാങ്ങ പറിക്കാനെത്തിയ പെൺകുട്ടികളെ ഇയാൾ ഒളിഞ്ഞുനിന്ന് ആക്രമിക്കുകയായിരുന്നു വിവരം. 

ഏഴും എട്ടും വയസുള്ള പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. രഘുബർ സിങ് എന്നയാളാണ് പിടിയിലായത്. പെൺകുട്ടികളെ ഓരോ പേരെയും വെവ്വേറെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പീഡിപ്പിക്കപ്പെട്ട ശേഷം പെൺകുട്ടികൾ വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് ജുഝാർപുർ എന്ന സ്ഥലത്ത് 12കാരിയായ പെൺകുട്ടിയെ അദ്ധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ലാസ് വിട്ട ശേഷം വീട്ടിലേക്ക് പോകാനിറങ്ങിയ പെൺകുട്ടിയോട് പാഠ്യഭാഗങ്ങളിൽ സഹായിക്കാനെന്ന വ്യാജേന ക്ലാസിൽ തങ്ങാനാവശ്യപ്പെട്ടു. പിന്നീട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പ്രതിയെ പൊലീസ് പിടികൂടി.

ഉജ്ജയിൽ, ഭോപ്പാൽ, ജബൽപുർ എന്നിവിടങ്ങളിലും ഈയിടെ ബാലികമാർ പീഡിപ്പിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.