വ്യാഴാഴ്ച പുലര്‍ച്ചെ ദന്തേവാഡ ജില്ലയിലെ ദൗലികര്‍ക്കയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡുമായുണ്ടായ ഏറ്റുമുട്ടലില്‍ ആണ് നക്സലുകള്‍ കൊല്ലപ്പെട്ടത്.

റായ്പൂര്‍: ഛത്തീസ്ഗഢില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവിയെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് നക്സലൈറ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചു. ദന്തേവാഡയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. 

വ്യാഴാഴ്ച പുലര്‍ച്ചെ ദന്തേവാഡ ജില്ലയിലെ ദൗലികര്‍ക്കയില്‍ ജില്ലാ റിസര്‍വ് ഗാര്‍ഡുമായുണ്ടായ ഏറ്റുമുട്ടലില്‍ ആണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. ഈ മാസം ആദ്യമാണ് ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഭീമാ മാണ്ഡവി അടക്കം ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.