ഒഡീഷയില്‍ അതിവേഗത്തിലെത്തിയ ട്രക്ക് പൊലീസ് ബസിലിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ജാര്‍സുഗു‍‍ഡ ജില്ലയിലെ ബെല്‍പഹറിലെ ദേശീയപാത 49ലാണ് അപകടം. 

ഭുബനേശ്വര്‍: ഒഡീഷയില്‍ അതിവേഗത്തിലെത്തിയ ട്രക്ക് പൊലീസ് ബസിലിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ജാര്‍സുഗു‍‍ഡ ജില്ലയിലെ ബെല്‍പഹറിലെ ദേശീയപാത 49ലാണ് അപകടം.

അമിത വേഗതയിലെത്തിയ ട്രക്ക് പെലീസ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 17 പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസ് ബസ് പൂര്‍ണമായും ട്രക്കിന്‍റെ മുന്‍ ഭാഗവും തകര്‍ന്നു. ഇന്ന് രാവിലെയായിരുന്നു അപകടം. കൊല്ലപ്പെട്ടവരുടെ കുടുംബവത്തിന് സര്‍ക്കാര‍് അ‍ഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. സാരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കും.