ദില്ലി: അതിർത്തിയിൽ പാക് പ്രകോപനത്തിന് ഇന്ത്യയുടെ ശക്തമായ തിരിച്ചടി. രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടു. മൂന്ന് പാക് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു.

ചൈന അതിര്‍ത്തിയിലുള്ള സംഘര്‍ഷാവസ്ഥ തുടരുമ്പോഴാണ് പാകിസ്ഥാന്‍റെ ശക്തമായ പ്രകോപനം ഉണ്ടായിരിക്കുന്നത്. പാകിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നോ നാലോ സെക്ടറുകളിലാണ് പാകിസ്ഥാന്‍ സേനയുടെ ഈ വെടിവയ്പ്പ് നടന്നിരിക്കുന്നത്.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള പാകിസ്ഥാന്‍റെ ഈ പ്രകോപനത്തിന് ശക്തമായ തിരിച്ചടി തന്നെ ഇന്ത്യന്‍ സേന നല്‍കി എന്നാണ് ഇപ്പോള്‍ ഉന്നത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഈ മേഖലകളില്‍ ഇന്ത്യന്‍ സേന ശക്തമായ ജാഗ്രത തുടരുകയാണ്. 

Read Also:ചൈനയ്ക്ക് പിറകേ അതിർത്തിയിൽ തമ്പടിച്ച് പാക് സൈന്യം, ലഡാക്കിൽ ഇന്ത്യയ്ക്ക് പുതിയ വെല്ലുവിളി