Asianet News MalayalamAsianet News Malayalam

സ്റ്റോർ റൂമിൽ ആലിംഗനം ചെയ്ത് പ്രിൻസിപ്പലും അധ്യാപികയും; വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നടപടി

സ്കൂൾ സ്റ്റോർ റൂമിൽ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ജനാല വഴി ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. 

two teachers suspended after their hugging video viral on social media
Author
Bengaluru, First Published Mar 13, 2019, 1:27 PM IST

ബംഗലൂരു: സ്‌കൂള്‍ സ്റ്റോര്‍ റൂമില്‍ ആലിംഗനം ചെയ്ത അധ്യാപികയ്ക്കും പ്രിൻസിപ്പലിനും എതിരെ നടപടിയെടുത്ത് അധികൃതർ. ഇരുവരും ആലിംഗനം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. കർണാടകയിലെ ശിവമോഗയിലുള്ള മാലൂരു ​ഗ്രാമത്തിലെ മൊറാര്‍ജി ദേശായി റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. 

സ്കൂൾ പ്രിന്‍സിപ്പലിനെയും ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപികയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്കൂൾ സ്റ്റോർ റൂമിൽ വച്ച് ഇരുവരും പരിസരം മറന്ന് ആലിംഗന ബദ്ധരാകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആരോ ജനാല വഴി ദൃശ്യങ്ങൾ പകർത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറൽ ആയതോടെയാണ് ഇരുവരെയും പുറത്താക്കാൻ തീരുമാനിച്ചതെന്ന് കര്‍ണാടക റസിഡന്‍ഷ്യല്‍ എജ്യൂക്കേഷൻ ഇന്‍സ്റ്റിറ്റ്യൂഷൻ സൊസൈറ്റി ഭാരവാഹിയായ നന്ദന്‍കുമാര്‍ ജെ വി അറിയിച്ചു.
‌‌
ഈ സ്കൂളിൽ ഏകദേശം 250 വിദ്യാര്‍ത്ഥികളും 20 സ്റ്റാഫുകളുമാണുള്ളത്. അവർക്ക് എന്ത് സന്ദേശമാണ് ഈ പ്രവർത്തിയിലൂടെ പ്രിന്‍സിപ്പലും അധ്യാപികയും നൽകുന്നത്? ഇത്തരത്തിലുള്ള അസാന്മാര്‍ഗിക പ്രവൃത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഇരുവരുടെയും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ അധികൃതര്‍ രേഖപ്പെടുത്തി.സംഭവത്തിൽ ജില്ലാ കളക്ടറും ഇടപെട്ടിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios