കശ്മീര്‍: ജമ്മുകശ്മീരിലെ അനന്ത് നാഗിൽ വീണ്ടും ഏറ്റുമുട്ടൽ. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെത്തുടര്‍ന്ന് പൊലീസും സുരക്ഷാ സേനയും നടത്തിയ തിരച്ചിലിനിടെയാണ് 2 ഭീകരരെ വധിച്ചത്. ഇവര്‍ ജമ്മുകശ്മീർ ഐഎസ് ഭീകരരാണെന്നാണ് വിവരം. 

ഒളിച്ചിരുന്ന ഭീകരരിൽ കഴിഞ്ഞ ദിവസം ബീജ്പഹാരയിൽ സിആർപിഎഫ് സംഘത്തിന് നേരെ ആക്രമണം നടത്തിയ സാഹിദ് ദാസ് എന്ന ഭീകരനും ഉൾപ്പെടുന്നതായി പൊലീസ് വ്യക്തമാക്കി. ഇയാളെ വധിച്ചതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും സൈന്യം വ്യക്തമാക്കി. ബീജ്പഹാരയിൽ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. 

ഹോങ്കോങ്ങിനുമേൽ പിടിമുറുക്കി ചൈന, സുരക്ഷാ നിയമം പാസാക്കി