ശ്രീനഗര്‍: ജമ്മു കശ്മീരിലെ സോപോരയിൽ സൈന്യവും ഭീകരരും തമ്മിൽ  വീണ്ടും ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വ്യാഴാഴ്ച പുലർച്ചയോടെ സോപോരയിലെ ഹർദ്ശിവ മേഖലയിലാണ്ഏറ്റമുട്ടൽ തുടങ്ങിയത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 

അതേസമയം ബുദ്ഗാമിൽ സൈന്യം നടത്തിയ തെരച്ചിലിൽ അഞ്ച് ഭീകരരെ സൈന്യം പിടികൂടി. ലഷ്കര്‍ ഇ ത്വയിബ ഭീകരരെയാണ് പിടികൂടിയത്. പ്രദേശത്ത് ആയുധക്കടത്തിൽ സജീവമായിരുന്ന സംഘത്തെയാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.