യുപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ് കക്ഷികള്‍ക്ക് നോട്ടീസയച്ചതെന്നും കോടതി വ്യക്തമാക്കി.
ദില്ലി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളില്‍ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റിസ് എംആര്‍ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പിന്‍വലിക്കാന്‍ അനുമതി നല്‍കിയത്. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ പിന്‍വലിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
നിയമപരമായ വിഷയങ്ങള്‍ മാത്രമേ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നുള്ളൂവെന്നും , സുപ്രീംകോടതി തന്നെ ഇക്കാര്യത്തില്‍ നേരത്തെ വ്യക്തത വരുത്തിയുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയദീപ് ഗുപ്ത വ്യക്തമാക്കി. യുപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ് കക്ഷികള്‍ക്ക് നോട്ടീസയച്ചതെന്നും കോടതി വ്യക്തമാക്കി.
പിഎഫ്ഐ ഹര്‍ത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി
കൊച്ചി: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. ഹർത്താൽ അഹ്വാനം ചെയ്തവർക്കെതിരെ കോടതി സ്വമേധയാ കേസ് എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാൻ പോലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി.
ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ കോടതി നിരോധിച്ചിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത പിഎഫ്ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. ജനജീവിതം സ്ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പോലീസ് നേരിടണം.
അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബഞ്ച് തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊതു സ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പോലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം.
അക്രമം നടത്തുന്നവർക്കെതിരെം പൊതുമുതൽ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്‍റെ വിശദാംശം കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ച് വ്യക്താമാക്കി.പിഎഫ്ഐ ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്.
