Asianet News MalayalamAsianet News Malayalam

കൊവി‍ഡ് 19: യാത്രക്കാർക്ക് മാസ്ക്ക് വിതരണം ചെയ്ത് യുബര്‍ ടാക്സി ‍‍ഡ്രൈവര്‍

തന്‍റെ കാറില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്ത് അസം ഖാന്‍ എന്ന നാല്പതുകാരനാണ് മാതൃകയാകുന്നത്. കഴിഞ്ഞ നാല്പത് വർഷമായി അസം ഖാന്‍ ബെംഗളൂരുവിൽ ടാക്സി ‍‍ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്

uber driver gave mask for passengers free of cost in bengaluru
Author
Bengaluru, First Published Mar 11, 2020, 10:18 AM IST

ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നതിനിടെ യാത്രക്കാർക്ക് സൗജന്യമായി മാസ്ക്ക് വിതരണം ചെയ്ത് യുബര്‍ ടാക്സി ‍‍ഡ്രൈവര്‍. തന്‍റെ കാറില്‍ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും സൗജന്യമായി മാസ്ക് വിതരണം ചെയ്ത് അസം ഖാന്‍ എന്ന നാല്പതുകാരനാണ് മാതൃകയാകുന്നത്. കഴിഞ്ഞ നാല്പത് വർഷമായി അസം ഖാന്‍ ബെംഗളൂരുവിൽ ടാക്സി ‍‍ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്. 

"ഒരാഴ്ച മുമ്പ് ഒരു യാത്രക്കാരൻ എന്റെ കാറില്‍ കയറുകയും അയാള്‍ ഒരു മുഖാവരണം നല്‍കുകയും ചെയ്തു. ഒരു അപരിചിതന്‍ എന്‍റെ ആരോഗ്യ കാര്യത്തില്‍ കാണിച്ച ശ്രദ്ധ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. അങ്ങനെയാണ് യാത്രക്കാര്‍ക്ക് മാസ്ക് നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്. ഈ വൈറസിനെ പ്രതിരോധിക്കുകയെന്നത് ഒരോരുത്തരുടെയും കടമയാണ്. അതിനായി ഞാന്‍ എന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നു," അസം ഖാന്‍ പറഞ്ഞു.

മാർച്ച് ഒന്ന് മുതൽ ഒരു ദിവസം കുറഞ്ഞത് 10 മാസ്കുകൾ വരെ അസം ഖാന്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ‍ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 20 മുതല്‍ 30 വരെ വില നല്‍കിയാണ് ഒരോ മാസ്കുകളും അസംഖാന്‍ വാങ്ങുന്നത്.

"യാത്രക്കാര്‍ക്ക് മുഖാവരണം നല്‍കുമ്പോള്‍ പലരും വില എത്രയാണെന്ന് ചോദിക്കാറുണ്ട്. ചിലർ വില നല്‍കാറുണ്ട്. കഴിഞ്ഞ ദിവസം മുഖാവരണം എടുക്കാന്‍ മറന്നു. യാത്രക്കിടെ വഴിയരിക്കില്‍ കാര്‍ നിര്‍ത്തി വാങ്ങിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്," അസം ഖാന്‍ പറയുന്നു. ജോലി കഴിഞ്ഞ് എത്തിയാല്‍ കുളിക്കാതെ വീട്ടില്‍ കയറില്ലെന്നും ഖാന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കൊവിഡ് -19. പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios