വിമത എംഎൽഎമാരുടെ അയോഗ്യതയടക്കം കാര്യങ്ങളിൽ സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ച് തീരുമാനമെടുക്കും മുൻപ് ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ലെന്ന് വാദം

മുംബൈ:കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശിവസേനയിലെ ഉദ്ദവ് പക്ഷം സുപ്രീംകോടതിയെ സമീപിച്ചു. യഥാർഥ ശിവസേന ആരെന്ന് തീരുമാനിക്കാൻ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് സേനയിലെ ഇരുപക്ഷങ്ങൾക്കും കമ്മീഷൻ നോട്ടീസ് അയച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹ‍ർജി. വിമത എംഎൽഎമാരുടെ അയോഗ്യതയടക്കം കാര്യങ്ങളിൽ സുപ്രീംകോടതിയിലെ ഭരണഘടനാബെഞ്ച് തീരുമാനമെടുക്കും മുൻപ് ഇത്തരമൊരു നടപടി അംഗീകരിക്കാനാവില്ലെന്നാണ് വാദം. ഓഗസ്റ്റ് എട്ടിനകം മറുപടി നൽകാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്ദവ് പക്ഷത്തിനും ശിൻഡെ പക്ഷത്തിനും നോട്ടീസ് നൽകിയത്. നിലവിൽ ഭൂരിപക്ഷം പാർട്ടി എംഎൽഎരും എംപിമാരും ശിൻഡെ പക്ഷത്താണ്.

താനെയിൽ ഏക്നാഥ് ഷിൻഡയെ പൂട്ടാൻ തന്ത്രമൊരുക്കി ഉദ്ദവ്; നേർക്കുനേർ വരുന്നു ആനന്ദ് ഡിഗെയുടെ ശിഷ്യർ

'മഹാരാഷ്ട്രയില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തണം', 'ജനപിന്തുണ ആര്‍ക്കെന്ന് തെളിയിക്കാമെന്ന് ഉദ്ധവ് താക്കറെ