മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്ന സമിതി കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് യുജിസി
ദില്ലി: ചട്ടവിരുദ്ധമായ സര്‍വകലാശാല നിയമനങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സമിതി നിയോഗിച്ച് യുജിസി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളും പിഎച്ച്ഡി ഗവേഷണ ബിരുദങ്ങളും ചട്ടങ്ങൾ പാലിച്ചുള്ളതാണോയെന്ന് പരിശോധിക്കാനാണ് സമിതി. മുതിര്‍ന്ന അക്കാദമിക് വിദഗ്ധര്‍ ഉള്‍പെടുന്ന സമിതിയാകും പരിശോധന നടത്തുക.ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമന മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന നിരവധി സംഭവങ്ങള്‍ നടക്കുന്നതായി യുജിസിക്ക് കേരളത്തിൽ നിന്നടക്കം പരാതി കിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് സർവകലാശാലകളിലെ നിയമനങ്ങളടക്കം പരിശോധിക്കാൻ സമിതി വരുന്നത്. അക്കാദമികരംഗത്തെ മുതിർന്ന ്അംഗങ്ങൾ ഉൾപ്പെടുന്നതാണ് സമിതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫാക്കല്‍റ്റി നിയമനങ്ങള്‍, പിഎച്ച്ഡി ബിരുദങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കും.സംവരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും ഉറപ്പ് വരുത്തും.
കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവരങ്ങള്‍ സമിതി ശേഖരിക്കുമെന്ന് യുജിസി അറിയിച്ചു. .യുജിസിയുടെ ചട്ടങ്ങൾ ലംഘിച്ച് നിയമനങ്ങള്‍ നടത്തുകയും പിഎച്ച്ഡി നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കാൻ സമിതിക്ക് ശുപാർശ നൽകാനാകും. സമിതിയുടെ പ്രവർത്തനം, ഘടന അടക്കമുള്ള കാര്യങ്ങളിൽ യുജിസി ഉടൻ ഉത്തരവ് പുറത്തിറക്കും.
ഗവേഷക വിദ്യാർത്ഥിയോട് മോശമായി പെരുമാറി; കോളേജ് പ്രിൻസിപ്പാളിന് സസ്പെൻഷൻ
