Asianet News MalayalamAsianet News Malayalam

രാജ്യത്തെ 23 വ്യാജ സര്‍വകലാശാലകള്‍ ഇവയാണ്; ഇവിടെ പഠിക്കരുത്

എട്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ദില്ലിയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് ഏഴു യൂണിവേഴ്‌സിറ്റികളാണ്.

UGC releases list of 23 fake universities, maximum in Uttar Pradesh and Delhi
Author
New Delhi, First Published Jul 24, 2019, 4:51 PM IST

ദില്ലി: യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ അംഗീകാരം ഇല്ലാതെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന യൂണിവേഴ്സിറ്റികളുടെ ലിസ്റ്റ് പുറത്ത്. ചൊവ്വാഴ്ചയാണ് രാജ്യത്തെ 23 വ്യാജ യൂണിവേഴ്‌സിറ്റികളുടെ വിവരം യുജിസി പുറത്തുവിട്ടത്. യൂജിസി ആക്ടിനെതിരായി അംഗീകാരമില്ലാതെ സ്വയം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റാണ് പുറത്തുവിട്ടിരിക്കുന്നത്.  23 വ്യാജ യൂണിവേഴ്‌സിറ്റികളില്‍ ഏറ്റവും കൂടുതല്‍ വ്യാജന്മാര്‍ ഉള്ളത് ഉത്തര്‍പ്രദേശിലാണ്. 

എട്ട് വ്യാജ യൂണിവേഴ്‌സിറ്റികളാണ് ഉത്തര്‍ പ്രദേശില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ദില്ലിയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് ഏഴു യൂണിവേഴ്‌സിറ്റികളാണ്. പശ്ചിമ ബംഗാളിലും ഒഡീഷയിലും രണ്ട് വീതവും, കേരള കര്‍ണാടക, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളില്‍ ഒന്നു വീതവും വ്യാജന്മാരാണുള്ളത്. കര്‍ണാടകയില്‍ ബല്‍ഗാമില്‍ പ്രവര്‍ത്തിക്കുന്ന ബഡഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി, കേരളത്തില്‍ നിന്നുള്ള സെന്‍റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി എന്നിവയും വ്യാജന്മാരുടെ പട്ടികയിലുണ്ട്. 

മഹാരാഷ്ട്രയില്‍ നിന്ന് രാജാ അറബിക് യൂണിവേഴ്‌സിറ്റി, പശ്ചിമ ബംഗാളില്‍ നിന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആള്‍ട്ടര്‍മേനറ്റീവ്  മെഡിസിന്‍ ആന്‍ഡ് റിസര്‍ച്ച്. പുതുച്ചേരിയില്‍ നിന്ന് ശ്രീ ബോധിഅക്കാഡമി ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ എന്നിവയും പട്ടികയിലുണ്ട്.

യുജിസി പുറപ്പെടുവിച്ച പട്ടിക ഇങ്ങനെ

Delhi 

1. Commercial University Ltd, Daryaganj, Delhi
2. United Nations University, Delhi 
3. Vocational University, Delhi 
4. ADR-Centric Juridical University, ADR House, 8J, Gopala Tower, 25 Rajendra Place, New Delhi-110008 
5. Indian Institution of Science and Engineering, New Delhi
6. Viswakarma Open University for Self-employment, India Rozgar Sewasadan, 672, Sanjay Enclave, Opp. GTK DEPOT, New Delhi-110033 
7. Adhyatmik Vishwavidyalaya (Sprirtual University), 351-352, Phase-1, Block-A, Vijay Vihar, Rithala, Rohini, Delhi-110085

Karnataka 

8. Badaganvi Sarkar World Open University Education Society, Gokak, Belgaum (Karnataka), 

Kerala 

9. St. John's University, Kishanattam, Kerala

Maharashtra 

10. Raja Arabic University, Nagpur. 

West Bengal 

11. Indian Institute of Alternative Medicine, 80, Chowringhee Road, Kolkata-20
12. Institute of Alternative Medicine and Research, 8-A, Diamond Harbor Road Builtech inn 2nd Floor, Kurpukur, Kolkata-700063

Uttar Pradesh 

13. Varanaseya Sanskrit Vishwavidyalaya, Varanasi (UP)/Jagatpuri, Delhi
14. Mahila Gram Vidyapith/Vishwavidyalaya, (Women's) University, Prayagraj, (UP) 
15. Gandhi Hindi Vidyapith, Prayagraj, Uttar Pradesh
16. National University of Electro Complex Homeopathy, Kanpur, Uttar Pradesh
17. Netaji Subhash Chandra Bose University (Open University), Achaltal, Aligarh, (UP)
18. Uttar Pradesh Vishwavidyalaya, Koshi Kalan, Mathura (UP)
19. Maharana Partap Shiksha Niketan Vishwavidyalaya, Pratapgarh (UP)
20. Indraprastha Shiksha Parishad, Institutional Area, Kohoda, Makanpur, Noida Phase-II, (UP)

Odisha

21. Nababharat Shiksha Parishad, Anupoorna Bhawan
22. North Orissa University of Agriculture & Technology, University Road Baripada

Follow Us:
Download App:
  • android
  • ios