ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. മേല്‍പ്പാലത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്.
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമില്‍ നിര്‍മ്മാണത്തിലിരുന്ന മേല്‍പ്പാലം തകര്‍ന്നു. ഗുര്‍ഗാവ് ദ്വാരക എക്സ്പ്രസ്‍വേയില്‍ ദൗലാതാബാദിന് സമീപമാണ് മേല്‍പ്പാലം തകര്‍ന്നത്. ഇവിടെ ജോലി ചെയ്യുകയായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച രാവിലെ 7.30ഓടെയാണ് മേല്‍പ്പാലം തകര്‍ന്നത്. മേല്‍പ്പാലത്തിന്‍റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്.
Scroll to load tweet…
