Asianet News MalayalamAsianet News Malayalam

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതി; കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരി

സുപ്രീംകോടതി ആഭ്യന്തരസമിതിക്കെതിരെയും പരാതിക്കാരി രംഗത്തെത്തി. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശനാണെന്നും  ജ.രമണയെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്

unhappy about how the complaint against cji is being handled says complainant
Author
Delhi, First Published Apr 24, 2019, 8:11 PM IST

ദില്ലി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക അതിക്രമ പരാതി കൈകാര്യം ചെയ്യുന്ന രീതിയിൽ ആശങ്കയുണ്ടെന്ന് പരാതിക്കാരി. ആശങ്കയറിയിച്ച് പരാതിക്കാരി സുപ്രീംകോടതി രൂപീകരിച്ച ആഭ്യന്തര സമിതിക്ക് കത്തയച്ചു. തന്‍റെ ഭാഗം കേൾക്കാതെ വ്യക്തിഹത്യ നടത്തുന്നുവെന്നും പരാതി ഏകപക്ഷീയമായി തള്ളുമോയെന്ന് ആശങ്കയുണ്ടെന്നും യുവതി കത്തിൽ പറയുന്നു. 

സുപ്രീംകോടതി ആഭ്യന്തരസമിതിക്കെതിരെയും പരാതിക്കാരി രംഗത്തെത്തി. സമിതിയിലെ അംഗമായ ജസ്റ്റിസ് എൻ വി രമണക്കെതിരെയാണ് പരാതിക്കാരി രംഗത്തെത്തിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ വസതിയിലെ സ്ഥിരം സന്ദർശനാണെന്നും  ജ.രമണയെ സമിതിയിൽ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്നുമാണ് പരാതിക്കാരി പറയുന്നത്

Follow Us:
Download App:
  • android
  • ios