ദില്ലി: കൊവിഡ് പ്രതിരോധത്തിൽ മാനദണ്ഡങ്ങൾ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊവിഡ് രോഗികളുമായി സമ്പര്‍ക്കം ഉണ്ടായാൽ 14 ദിവസം ക്വാറന്‍റീൻ നിര്ഡബന്ധമാക്കുന്നത് അടക്കം കടുത്ത നിയന്ത്രണങ്ങളാണ് ആവശ്യപ്പെടുന്നത്. കൊവിഡ് തീവ്രമേഖലയിൽ നിന്ന് തീവ്രമേഖലകളിലേക്കുള്ള യാത്രകൾക്ക് വിലക്ക് ഏര്‍പ്പെടുത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവശ്യ സേവനങ്ങൾക്കും മാത്രമായി യാത്രാ സൗകര്യം പരിമിതപ്പെടുത്താനാണ് തീരുമാനം.

65 ന് മുകളിലും 10 വയസ്സിന് താഴെയും ഉള്ളവര്‍ പുറത്തിറങ്ങരുത്. ഇത്തരക്കാര്‍ വീടുകൾക്ക് അകത്ത് തന്നെ കഴിയണം. പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഉറപ്പാക്കാൻ വീടു കയറി ഇറങ്ങി നിരീക്ഷണം ശക്തമാക്കണം കൊവിഡ് സ്ഥിരികരീച്ചവർക്ക് വേഗത്തിൽ ചികിത്സ ഉറപ്പാക്കണം. സ്വിമ്മിംഗ് പൂളുകൾ കായിക പരിശീലനത്തിന് മാത്രമായി പരിമിതപ്പെടുത്തും