Asianet News MalayalamAsianet News Malayalam

Jammu Kashmir| ജമ്മു കശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കും.

Union Home ministry reviews  Jammu Kashmir security situation
Author
Delhi, First Published Nov 17, 2021, 5:33 PM IST

ദില്ലി: ജമ്മു കശ്മീരിലെ (Jammu and Kashmir) സുരക്ഷ സാഹചര്യം വിലയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ നിർദ്ദേശം നൽകി.

സാധാരണക്കാരെ ഭീകരർ ലക്ഷ്യമിടുന്നത് തടയാനായി കശ്മീരിൽ പ്രവർത്തന പരിചയമുള്ള എൻഐഎ അടക്കമുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തെയും നിയോഗിക്കും. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതായുള്ള നടപടികളും ഇവർ സ്വീകരിക്കും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സാഹചര്യം യോഗത്തിൽ ചർച്ചയായെന്നും റിപ്പോർട്ടുണ്ട്.

അതിനിടെ, കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് അമേരിക്ക (America) നിർദേശം നൽകി. ജമ്മു കശ്മീരിലേക്കും ഇന്ത്യ-പാക്  അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുത് എന്നാണ് നിർദ്ദേശം. കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നിർദേശം.

Also Read: 'കശ്മീരിലേക്ക് യാത്ര ചെയ്യരുത്'; പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം

പാകിസ്ഥാനെതിരെ കടുത്ത നിലപാട് എടുത്ത് ഇന്ത്യ

പാക് അധിനിവേശ കശ്മീരിൽ നിന്നടക്കം പാകിസ്ഥാൻ‌ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിലാണ് നിലപാട് ഇന്ത്യ വ്യക്തമാക്കിയത്. സുരക്ഷ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ടാണ് ഈ കാര്യം ഉന്നയിച്ചത്. കൗൺസിൽ ഓപ്പൺ ഡിബേറ്റിൽ പാക് പ്രതിനിധിയുടെ കശ്മീർ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. 

 

Follow Us:
Download App:
  • android
  • ios