ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു- എന്ന് ഗഡ്കരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

ദില്ലി: കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി കൊവിഡ് പോസിറ്റീവ്. അവശത അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിൽ പോയി നടത്തിയ ചെക്കപ്പിലാണ് രോഗം കണ്ടെത്തിയത്. താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും മുൻകരുതൽ എടുക്കണമെന്നും നിതിൻ ഗഡ്‍കരി ആവശ്യപ്പെട്ടു. 

ക്ഷീണം അനുഭവപ്പെട്ടതിനാൽ ഡോക്ടറെ കാണാനായി പോയിരുന്നു. അവിടെ വച്ച് നടത്തിയ ചെക്കപ്പിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതിനാൽ സ്വയം ഐസൊലേറ്റ് ചെയ്യുന്നു. എല്ലാവരുടെയും അനുഗ്രഹത്താലും പ്രാർത്ഥനകളാലും എന്‍റെ നില തൃപ്തികരമാണ് - എന്ന് ഗഡ്കരി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

Scroll to load tweet…