പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും ബിജെപി വിമര്‍ശനം ഉന്നയിക്കുന്നു. ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാർട്ടി പെരുമാറുന്നത് ദൗർഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിമര്‍ശനത്തില്‍ മറുപടിയുമായി ബിജെപി. രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ സംസാരിക്കുന്നതെന്നും ബിജെപി വിമര്‍ശനം ഉന്നയിക്കുന്നു. ഉത്തരവാദിത്വമില്ലാതെ കോണ്‍ഗ്രസ് പാർട്ടി പെരുമാറുന്നത് ദൗർഭാഗ്യകരമെന്നും പ്രള്‍ഹാദ് ജോഷി ആരോപിച്ചു. 

മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. സൈന്യത്തിന് രണ്ട് ദിവസത്തിൽ അവസാനിപ്പിക്കാമായിരുന്ന പ്രശ്നമായിരുന്നു. മണിപ്പൂരിൽ ഇന്ത്യ ഇല്ലാതാകുമ്പോൾ മോദി പാർലമെന്റിൽ ഇരുന്ന് തമാശ പറഞ്ഞ് ഊറിച്ചിരിക്കുകയായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നടത്തിയ മറുപടി പ്രസംഗത്തെ കുറിച്ചായിരുന്നു വിമർശനം. ദില്ലിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്ത് വന്നത്.

Also Read:  മണിപ്പൂരിൽ കലാപം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യമില്ല, തമാശ പറഞ്ഞ് ചിരിക്കുന്നു: രാഹുൽ ഗാന്ധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്