Asianet News MalayalamAsianet News Malayalam

സ്റ്റാർട്ട് അപ് രംഗത്ത് സഹകരണം: കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും സംഘവും ബോറിസ് ജോൺസണുമായി ചർച്ച നടത്തി 

പോളി​ഗോൺ, കൂ, ബിൽഡർ.എഐ, നൈക, സെയ്ഫെക്സ്പേ തുടങ്ങിയ സ്റ്റാർട്ട് അപ് പ്രതിനിധികൾ അടങ്ങിയ സംഘത്തിനാണ് കേന്ദ്രമന്ത്രി നേതൃത്വം നൽകിയത്.

Union Minister Rajeev Chandrasekhar and team met British PM Boris Johnson 
Author
London, First Published Jul 1, 2022, 7:22 PM IST

ലണ്ടൻ: ന്യൂ ഇന്ത്യ സ്റ്റാർട്ടപ്പുകളുടെ പ്രതിനിധി സംഘത്തോടൊപ്പം യുകെയിലെ ഇന്ത്യാ ഗ്ലോബൽ ഫോറത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ബോറിസ് ജോൺസണുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ബ്രിട്ടീഷ് എംപി പോൾ സ്കൂളിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പോളി​ഗോൺ, കൂ, ബിൽഡർ.എഐ, നൈക, സെയ്ഫെക്സ്പേ തുടങ്ങിയ സ്റ്റാർട്ട് അപ് പ്രതിനിധികൾ അടങ്ങിയ സംഘത്തിനാണ് കേന്ദ്രമന്ത്രി നേതൃത്വം നൽകിയത്. ന്യൂഇന്ത്യ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്നതിനും ഇന്നൊവേഷൻ, ടെക്‌നോളജി മേഖലകളിൽ ഇന്ത്യയുടെയും ബ്രിട്ടന്റെയും സഹകരണവും ലക്ഷ്യമിട്ടാണ് ചർച്ച നടത്തിയത്.

 

Follow Us:
Download App:
  • android
  • ios