ന്യൂനപക്ഷ  ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിച്ച് കേന്ദ്ര മന്ത്രിമാര്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരാണ് നഖ്വിയുടെ വീട്ടില്‍ ഈദ് ആഘോഷിച്ചത്.

ദില്ലി: ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിച്ച് കേന്ദ്ര മന്ത്രിമാര്‍. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി നിര്‍മലാ സീതാരാമന്‍, നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവരാണ് നഖ്വിയുടെ വീട്ടില്‍ ഈദ് ആഘോഷിച്ചത്.

പെരുന്നാള്‍ ആഘോഷത്തിനിടെ ന്യൂനപക്ഷ വിഭാഗത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് സമ്മാനവും മന്ത്രി നഖ്വി പ്രഖ്യാപിച്ചു. അഞ്ച് കോടിയുടെ സ്കോളര്‍ഷിപ്പാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഏറ്റവും വലിയ ഒരു പെരുന്നാള്‍ സമ്മാനമാണ് ഞന്‍ നല്‍കുന്നത്. അടുത്ത അഞ്ച് വര്‍ഷം അഞ്ച് കോടിയുടെ സ്കോളര്‍ഷിപ്പ് അവര്‍ക്ക് ലഭ്യമാക്കും--മന്ത്രി സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചുകൊണ്ട് പറ‍ഞ്ഞു.

ഇന്ത്യ വൈവിധ്യങ്ങളുടെ പൂന്തോട്ടമാണ്, നിറങ്ങളിലും മതത്തിലും ആശയങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നവര്‍ ഒത്തൊരുമിച്ച് ജീവിക്കുന്നു. ഈ പെരുന്നാള്‍ എല്ലാവര്‍ക്കും സന്തോഷവും സൗഹാര്‍ദവും സമഭാവനയും പ്രദാനം ചെയ്യുന്നതാണെന്നും എല്ലാവര്‍ക്കും എന്‍റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നതായും മന്ത്രി പറ‍ഞ്ഞു.

കേന്ദ്ര സര്‍ക്കാറന്‍റെ ലക്ഷ്യം ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരുടെ ക്ഷേമമല്ല, മറിച്ച് വോട്ട് ചെയ്തവരെന്നോ മറിച്ചോ വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കും വികസനം എന്നതാണെന്നും നഖ്വി പറ‍ഞ്ഞു. മറ്റു മന്ത്രിമാരും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു.