മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ഗ്യാസ് ചോർച്ചയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അധികൃതർ. വിവിധ ഇടങ്ങളില്‍ നിന്നും ഗ്യാസ് മണക്കുന്നതായി  ജനങ്ങളിൽ നിന്നും പരാതികൾ ലഭിച്ചെന്നും എന്നാൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.  

അടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേനയുടെ യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രേയ്റ്റർ മുംബൈ മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.