ബംഗളൂരു: കർണാടകത്തിലെ സിപിഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് അജ്ഞാതർ തീ വെച്ചു. ബെംഗളൂരു മല്ലേശ്വരത്തിന് അടുത്തുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിനാണ് തീ വെച്ചത്. പാർട്ടി ഓഫീസിന് മുന്നിൽ പാർക്ക്‌ ചെയ്തിരുന്ന ആറ് ബൈക്കുകൾ കത്തി നശിച്ചു.  ഇന്നലെ രാത്രിയായിരുന്നു സംഭവം. സിപിഐയുടെ പരാതിയെ തുടർന്ന് ബംഗളുരു പൊലീസ് അന്വേഷണം ആരംഭിച്ചു.