ദില്ലി: ഉന്നാവ് കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സിബിഐ കോടതിയില്‍.  കേസിന്‍റെ വിചാരണയ്ക്കിടെയാണ് സിബിഐ ഇക്കാര്യം ദില്ലി കോടതിയില്‍ വ്യക്തമാക്കിയത്. 

പെണ്‍കുട്ടി സെന്‍ഗാറിന്‍റെ വീട്ടിലെത്തിയ സമയത്ത് ഗാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഗേറ്റിനടുത്തു നിന്നും ശശി സിംഗാണ് വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയത്. അതിനുശേഷമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. കുല്‍ദീപ് സിംഗ് സെന്‍ഗാറിനെതിരായ പെണ്‍കുട്ടിയുടെ ആരോപണം ശരിവെക്കുന്നതാണ് സിബിഐയുടെ റിപ്പോര്‍ട്ട്.