ബിഹാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ടെംപോ ഡ്രൈവറെ അറസ്റ്റ് ചെയ്തു ഉന്നാവോയിൽ മൂന്ന് വയസുകാരിയെ പീഡ‍ിപ്പിക്കാൻ ശ്രമിച്ച കേസിൽ പൊലീസ് അന്വേഷണം തുടങ്ങി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ ചുട്ടെരിച്ച് കൊന്ന വാര്‍ത്തയുടെ നടുക്കം വിട്ടുമാറും മുൻപാണ് ഈ സംഭവം. മൂന്ന് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അന്വേഷണം ആരംഭിച്ചതായി ഉന്നാവ് പൊലീസ് സൂപ്രണ്ട് പറഞ്ഞു. അതിനിടെ 
ബിഹാറിൽ അഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയും പുറത്തുവന്നു. സംഭവത്തിൽ ടെംപോ ഡ്രൈവറായ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.