Asianet News MalayalamAsianet News Malayalam

യുപിയില്‍ മാസ്ക് ധരിക്കാത്തതിന് തൊഴിലാളികളെ മര്‍ദ്ദിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍

മാസ്ക് ധരിക്കാത്തതിനാണ് പൊലീസ് ഇരുവരെയും മര്‍ദ്ദിച്ചത്

up cops who beaten workers suspended
Author
Lucknow, First Published May 20, 2020, 2:30 PM IST

ലക്നൗ: വീട്ടിലേക്ക് പോകുകായിരുന്ന രണ്ട് തൊഴിലാളികളെ മര്‍ദ്ദിക്കുകയും നിലത്തിട്ട് ഉരുട്ടുകയും ചെയ്ത പൊലീസ് കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍. രണ്ടുപേരെ നിര്‍ദ്ദാഷിണ്യം തല്ലിച്ചതയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് നടപടി. 

റെയില്‍വെ ക്രോസിംഗിലെ റോഡില്‍ കിടന്ന് ഉരുളുന്ന ഇവരെ പൊലീസ് മര്‍ദ്ദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയിലാണ് സംഭവം നടന്നത്. മാസ്ക് ധരിക്കാത്തതിനാണ് പൊലീസ് ഇരുവരോടും ഇത്രയും ക്രൂരമായി പെരുമാറുന്നത്. 

അശോക് മീണ എന്ന കോണ്‍സ്റ്റബിളും ഷരഫത് അലി എന്ന ഹോം ഗ്വാര്‍ഡുമാണ് തൊഴിലാളികളെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് സര്‍വേഷ് മിശ്ര പറഞ്ഞു.

Follow Us:
Download App:
  • android
  • ios