ലഖ്‌നൗ: ഉത്തർപ്രദേശിൽ മഹിളാ കോൺഗ്രസ് നേതാവിനെ പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. ഉത്തർപ്രദേശിലെ ദിയോറയിലാണ് സംഭവം. പാർട്ടി ഓഫീസിനുള്ളിൽ വച്ചായിരുന്നു മർദ്ദനം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തായി. ഉപതെരഞ്ഞെടുപ്പിൽ സ്ത്രീ പീഡന കേസിലെ പ്രതിക്ക് സീറ്റ് നൽകാനുള്ള പാർട്ടി തീരുമാനം ചോദ്യം ചെയ്തതാണ് പ്രകോപനമെന്ന് താര യാദവ് പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി പ്രതികരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. അതിനിടെ നേതാവിനെ മർദ്ദിച്ച രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ മൂന്നംഗ സംഘം അന്വേഷണം നടത്തുമെന്നും പാർട്ടി പറഞ്ഞിട്ടുണ്ട്.