ദില്ലി: രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപകരമായ പോസ്റ്റ് പങ്കുവച്ചെന്നാരോപിച്ച് മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ വസതിയിൽ നിന്നാണ് ഉത്തർപ്രദേശ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 

നേരത്തെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് പ്രശാന്തിനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. അന്ന് പ്രശാന്തിന്റെ ഭാര്യ നൽകിയ ഹർജിയെത്തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടൻ ജാമ്യം അനുവദിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. 

Read Also: പൂജപ്പുര സെൻട്രൽ ജയിലിൽ ഒൻപത് പേർക്ക് കൂടി കൊവിഡ്, ജില്ല ജയിലിൽ 36 പേർക്കും രോഗം...