Asianet News Malayalam

ഇന്ത്യയുടെ വികല ഭൂപടം പ്രസിദ്ധീകരിച്ചതിന് ട്വിറ്റർ എംഡിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

ബുലന്ദ്ഷഹറിൽ ബജ്രംഗ് ദൾ നേതാവ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.  തെറ്റായ ഭൂപടം ട്വിറ്റർ നീക്കം ചെയ്തിരുന്നു. 

up police registers case against twitter md for publishing distorted indian map
Author
Delhi, First Published Jun 29, 2021, 7:58 AM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസ് വീണ്ടും കേസെടുത്തു. ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിനാണ് കേസ്. ട്വിറ്റർ പേജിൽ നൽകിയിരുന്ന ഭൂപടം അനുസരിച്ച് ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭാഗമല്ലായിരുന്നു. ഈ ഭൂപടം നീക്കിയ ട്വിറ്റർ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുലന്ദ്ഷഹറിൽ ബജ്രംഗ് ദൾ നേതാവ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 

ട്വിറ്ററിന് ഐടി ചട്ടപ്രകാരമുള്ള പരിരക്ഷ വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം
ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റേതാണ് തീരുമാനം. 

ഫേസ്ബുക്, ഗൂഗിൾ പ്രതിനിധികൾ ഇന്ന് ശശി തരൂര്‍ ചെയര്‍മാനായ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ട്വിറ്ററിന് പിന്നാലെയാണ് ഗൂഗിൾ, ഫേസ്ബുക് കമ്പനികളെയും സമിതി വിളിച്ചുവരുത്തുന്നത്. പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചു, സാമൂഹ്യ മാധ്യമ ദുരുപയോഗം തടയാനുള്ള നടപടികൾ എന്തൊക്കെ എന്നതിലാണ് വിശദീകരണം നൽകേണ്ടത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios