പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക ഗാന്ധി പരാതിപ്പെട്ടത്.

ഉത്തർപ്രദേശ്: ലക്നൗവിലെത്തിയ തന്നെ പൊലീസ് മർദ്ദിച്ചുവെന്ന പ്രിയങ്ക ഗാന്ധിയുടെ ആരോപണം തള്ളി ലക്നൗ പൊലീസ്. പൊലീസ് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും മർദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും ലക്നൗ സർക്കിൾ ഓഫീസർ ഡോക്ടർ അർച്ചന സിംഗ് വിശദീകരിത്തു.

Scroll to load tweet…

പ്രിയങ്ക പറയുന്നത് ശരിയല്ലെന്നും താനായിരുന്നു പ്രിയങ്കയുടെ സുരക്ഷാ ചുമതലയിലെന്നും അർച്ചന സിംഗ് വിശദീകരിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ശേഷം നേരത്തെ അറസ്റ്റിലായ രണ്ട് പേരുടെ കുടുംബാംഗങ്ങളെ കാണാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസ് അതിക്രമമെമന്നാണ് പ്രിയങ്ക ഗാന്ധി പരാതിപ്പെട്ടത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തേക്ക് പോകാന്‍ അനവദിക്കില്ലെന്നറിയിച്ച് പോലീസ് പ്രിയങ്കയുടെ വാഹനം തടയുകയായിരുന്നു. നിയന്ത്രണം വകവയക്കാതെ ഒരു പ്രവര്‍ത്തകന്‍റെ സ്കൂട്ടറില്‍ പോയ പ്രിയങ്കയെ വഴിയില്‍ തടഞ്ഞു മര്‍ദ്ദിച്ചെന്നാണ് പരാതി.