Asianet News MalayalamAsianet News Malayalam

പിഎംഎവൈയുടെ ആദ്യ​ ഗഡുവുമായി ഭാര്യമാർ കാമുകന്മാർക്കൊപ്പം നാടുവിട്ടു, അങ്കലാപ്പിൽ ഭർത്താക്കന്മാർ

ന​ഗരമേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമിക്കാനുള്ള പ​ദ്ധതിയാണ് പിഎംഎവൈ. പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്.

UP Women Flee With Lovers After Receiving PM Awas Yojana Money prm
Author
First Published Feb 8, 2023, 6:52 PM IST

ലഖ്നൗ: ഭവന നിർമാണത്തിനായി കേന്ദ്ര സർക്കാറിന്റെ  പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പ്രകാരം ലഭിച്ച പണവുമായി കാമുകർക്കൊപ്പം ഉത്തർപ്രദേശിലെ നാല് സ്ത്രീകൾ. പണം കൈപ്പറ്റിയ ശേഷം ഭർത്താക്കന്മാരെ ഉപേക്ഷിച്ച് സ്ത്രീകൾ കാമുകന്മാർക്കൊപ്പം നാടുവിടുകയായിരുന്നു. ഭർത്താക്കന്മാർ പരാതിയുമായി അധികൃതരെ സമീപിച്ചതോ‌ടെയാണ് സംഭവം പുറത്തറിഞ്ഞത്. 

ന​ഗരമേഖലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീട് നിർമിക്കാനുള്ള പ​ദ്ധതിയാണ് പിഎംഎവൈ. പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. പി‌എം‌എ‌വൈ പ്രകാരം ഭാര്യ  സഹ ഉടമയോ ഉടമയോ ആയിരിക്കണം. ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് യുവതികളുടെ അക്കൌണ്ടിലേക്ക് പണം എത്തിയത്. പണം ലഭിച്ചതോടെ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകർക്കൊപ്പം പോകുകയായിരുന്നു. യുവതികളുടെ അക്കൗണ്ടിൽ 50,000 രൂപ ഗ്രാന്റ് വന്ന ശേഷം പണം പിൻവലിച്ചാണ് ഇവർ മുങ്ങിയ‌ത്.

ഭാര്യമാർ പണവുമായി മുങ്ങിയതോടെ വീടിന്റെ ബാക്കി നിർമാണം പൂർത്തീകരിക്കാനാകാതെ നിൽക്കുകയാണ് ഇവർ. ഒളിച്ചോടിയ ഭാര്യമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അടുത്ത ഗഡു അയയ്‌ക്കരുതെന്ന് ഇവർ പ്രോജക്‌ട് ഓഫീസറോട് ആവശ്യപ്പെട്ടു.  ബെൽഹാര, ബങ്കി, സെയ്ദ്പൂർ, സിദ്ധൗർ എന്നിവിടങ്ങളിലെ ഗുണഭോക്താക്കളായ ഈ നാല് സ്ത്രീകളാണ് അക്കൗണ്ടിലേക്ക് വന്ന ആദ്യ ഗഡുവുമായാണ് ഇവർ മുങ്ങിയത്. 

ഇവരുടെ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാത്ത സാഹചര്യത്തിൽ അധികൃതരുടെ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. വീടുപണി ഉടൻ ആരംഭിക്കണമെന്ന് ഡിയുഡിഎ പ്രോജക്ട് ഓഫീസർ സൗരഭ് ത്രിപാഠി നോട്ടീസ് അയച്ചെങ്കിലും നോട്ടീസ് നൽകിയിട്ടും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ ഭർത്താക്കന്മാർ അധികാരികളോട്  സംഭവം വിവരിച്ചു. ഭാര്യമാർ തങ്ങളുടെ കാമുകന്മാരോടൊപ്പം പോയെന്നും രണ്ടാം ഗഡു ഇവരുടെ അക്കൗണ്ടിൽ നൽകരുതെന്നും ആവശ്യപ്പെട്ടു.  ഇവരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios