മതനിരപേക്ഷതയെ കുറിച്ചു ചർച്ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വർഷത്തേക്കുള്ള പുസ്തകത്തിൽ നിന്ന് നീക്കിയത്.
ദില്ലി: പത്താംക്ലാസ് പാഠപുസ്കത്തിൽ നിന്ന് ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ കവിത ഉൾപ്പെട്ട ഭാഗം ഒഴിവാക്കി സിബിഎസ്ഇ. ഡെമോക്രാറ്റിക് പൊളിറ്റിക്സ് പാഠപുസ്തകത്തിലെ മൂന്ന് പേജുകളാണ് ഒഴിവാക്കിയത്. കാരണം വിശദീകരിക്കാതെയാണ് സിബിഎസ്ഇയുടെ നടപടി.
മതനിരപേക്ഷതയെ കുറിച്ചു ചർച്ച ചെയ്യുന്ന പാഠഭാഗത്തെ മൂന്ന് പേജുകളാണ് 2022 -23 അധ്യയന വർഷത്തേക്കുള്ള പുസ്തകത്തിൽ നിന്ന് നീക്കിയത്. ഉറുദു കവിയായ ഫൈസ് അഹമ്മദ് ഫൈസിന്റെ കവിതയിലെ വരികളടങ്ങിയ രണ്ട് പോസ്റ്ററുകളും ഒരു കാർട്ടൂൺ ചിത്രവുമാണ് ഒഴിവാക്കിയ പേജുകളിലുണ്ടായിരുന്നത്. ആക്ടിവിസ്റ്റുകളായ ഹർഷ് മന്ദറും, ഷബ്നം ഹാഷ്മിയുമടക്കമുള്ളവർ അംഗങ്ങളായ സന്നദ്ധ സംഘടനയാണ് ആദ്യത്തെ പോസ്റ്റർ തയ്യാറാക്കിയത്. മറ്റൊരു സന്നദ്ധ സംഘടനയായ വളണ്ടറി ഹെൽത്ത് അസോസിയേഷനാണ് രണ്ടാമത്തെ പോസ്റ്റർ തയ്യാറാക്കിയത്. വർഗ്ഗീയ സംഘർഷങ്ങളുണ്ടാക്കുന്ന നഷ്ടങ്ങൾ ചർച്ച ചെയ്യുന്ന കവിതയിലെ വരികളാണ് പോസ്റ്ററുകളിൽ ഉണ്ടായിരുന്നത്. ഭരണാധികാരികൾ മതനിരപേക്ഷത കാത്ത് സൂക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നതായിരുന്നു കാർട്ടൂൺ.
കൊൽക്കത്ത സർലകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രൊഫ ഹരി വസുദേവൻ 2005ൽ തയ്യാറാക്കിയതാണ് പാഠപുസ്തകം. അന്ന് മുതൽ സിബിഎസ്ഇ വിദ്യാർത്ഥികൾ പഠിച്ചിരുന്ന പാഠഭാഗമാണ് ഭാഗമാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. പാഠഭാഗം ഒഴിവാക്കിയതിനുള്ള കാരണമെന്തെന്ന് സിബിഎസ്ഇ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
'എന്റെ മനോഹര രാജ്യം പക്ഷെ'; പത്താന്റെ ട്വീറ്റിന് അമിത് മിശ്രയുടെ മറുപടി, ട്വിറ്ററിൽ വാക് പോര്
ദില്ലി: ഇന്ത്യയെ കുറിച്ച് ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ പങ്കുവച്ച ട്വീറ്റ് ചർച്ചയാകുന്നു. ട്വീറ്റിന് മറുപടിയുമായി സഹതാരം അമിത് മിശ്ര എത്തിയതിന് പിന്നാലെയാണ് ഇരു ചേരികളായി ട്വിറ്ററിൽ വാക് പോര് നടക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ ട്വീറ്റിന് വെള്ളിയാഴ്ചയാണ് അമിത് മിശ്ര മറുപടി ട്വീറ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ ചേരി തിരിഞ്ഞുള്ള വലിയ ചർച്ചകൾ നടക്കുന്നത്.
'എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ...' എന്നായിരുന്നു ഇർഫാൻ പഠാന്റെ ട്വീറ്റ്. ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങൾ വരുന്നതിനിടയിലാണ് അമിത് മിശ്രയുടെ മറു ട്വീറ്റ്. പകുതിയിൽ അവസാനിപ്പിച്ച ട്വീറ്റ് അമിത് മിശ്ര പൂർത്തീകരിച്ചു. 'എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയാണ് ആദ്യമായി പിന്തുടരേണ്ടത് എന്നത് കുറച്ചുപേർ മാത്രം തിരിച്ചറിയുന്നു... എന്നായിരുന്നു അമിത് മിശ്രയുടെ മറു ട്വീറ്റ്.
ഇരു താരങ്ങളും കൃത്യമായി എന്താണ് ഉദ്ദേശിച്ചത് എന്നതിനെക്കുറിച്ച് വ്യക്തമായിട്ടില്ലെങ്കിലും ഇരു ചേരികളായി തിരിഞ്ഞുള്ള വാക് പോര് മുറുകകയാണ്. ഇരുവരുടെയും ട്വീറ്റിന് വ്യത്യസ്ത വ്യാഖ്യാനം നൽകിയാണ് ചർച്ചകൾ പുരോഗമിക്കുന്നത്. അമിത് മിശ്രയുടെ കുറിപ്പ് പത്താനെ തള്ളുന്നതാണെന്ന് ചിലർ വാദിച്ച് അതിന് വേണ്ടി തർക്കിക്കുമ്പോൾ, മറിച്ചാണെന്ന് മറ്റു ചിലരും വാദം ഉന്നയിക്കുന്നു.
റോഡിലെ കുഴിയിൽ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞ സംഭവം; തിരിഞ്ഞുനോക്കാതെ അധികൃതർ
