Asianet News MalayalamAsianet News Malayalam

തീവ്രവാദം തടയണമെന്ന് പാകിസ്ഥാന് വീണ്ടും അമേരിക്കയുടെ മുന്നറിയിപ്പ്

പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്ന് അമേരിക്ക ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണമെന്നും നിർദ്ദേശം. 

US state department reiterate to Pakistan to abide by its United Nations Security Council commitments; US calls on India & Pakistan to cease all cross-border military activity.
Author
Washington, First Published Feb 28, 2019, 9:07 AM IST

വാഷിംഗ്ടൺ: അതിർത്തി കടന്നുള്ള തീവ്രവാദം തടയണമെന്ന് പാകിസ്ഥാനോട് വീണ്ടും അമേരിക്കൻ ആഭ്യന്തര കാര്യ മന്ത്രാലയം. അടുത്തിടെ ഇന്ത്യയുടെ സിആർപിഎഫ് സൈനികർക്ക് എതിരെ നടന്നതുപോലെയുള്ള ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്ക് വൻ ഭീഷണിയാണ്. പാകിസ്ഥാൻ ഭീകരസംഘടനകളുടെ സുരക്ഷിത താവളം ആകരുതെന്നും അമേരിക്ക ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തികസഹായം എത്തുന്നത് തടയണം. ഐക്യരാഷ്ട്ര സഭ സുരക്ഷാസമിതി നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അമേരിക്ക പാകിസ്ഥാനോട് നിർദ്ദേശിച്ചു.

അതിർത്തി കടന്നുള്ള എല്ലാത്തരം സൈനിക നീക്കവും ഇന്ത്യയും പാകിസ്ഥാനും ഉടൻ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു . അതിർത്തിയിലെ സംഘർഷം കുറയ്ക്കാനുള്ള അടിയന്തര നടപടികൾ രണ്ട് രാജ്യങ്ങലും ഉടൻ എടുക്കണമെന്നും നേരിട്ടുള്ള ആശയവിനിമയം പുനസ്ഥാപിക്കണമെന്നും അമേരിക്ക ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ഇനിയൊരു സൈനിക നടപടി ഉണ്ടായാൽ സാഹചര്യങ്ങൾ മോശമാകുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

Follow Us:
Download App:
  • android
  • ios