Asianet News MalayalamAsianet News Malayalam

ചൈനീസ് ആപ്പ് നിരോധനം: ഇന്ത്യയെ പിന്തുണച്ച് അമേരിക്ക

ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു.

us state secretary on chinese apps banned by indian
Author
Washington D.C., First Published Jul 1, 2020, 9:45 PM IST

വാഷിംഗ്ടണ്‍: ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പ്രതികരിച്ചു. ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മൈക് പോംപിയോ പറഞ്ഞു.

Also Read: ചൈനീസ് ആപ്പ് നിരോധനം: ഇനിയെന്ത്?

വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക്, യുസി ബ്രൗസർ അടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഐടി ആക്ടിന്‍റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ് ഈ ആപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവ് പറയുന്നു. 

Also Read: ഇത് 'ഡിജിറ്റൽ സ്ട്രൈക്ക്', ടിക് ടോക് അടക്കമുള്ള ആപ്പുകൾ നിരോധിക്കാൻ കാരണമെന്ത്?

അതേസമയം, ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്ന് ചൈന ആരോപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഇന്ത്യ മര്യാദകൾ പാലിക്കണം. 59 ആപ്പുകളുടെ നിരോധനം ഇന്ത്യയിലെ നിരവധി പേരുടെ തൊഴിലിനെ ബാധിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ ബന്ധത്തെ ഇത് ബാധിക്കുമെന്നും ചൈനീസ് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. 

Also Read: ആപ് നിരോധനം ഉഭയകക്ഷി ബന്ധത്തെ ബാധിക്കും; ഇന്ത്യ ലോക വ്യാപാരസംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചെന്നും ചൈന 

Follow Us:
Download App:
  • android
  • ios