ല​ഖ്നൗ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ഔദ്യോ​ഗിക വ​സ​തി​യി​ൽ സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് യു​പി മു​ഖ്യ​മ​ന്ത്രി കൊ​വി​ഡ് ബാ​ധി​ത​നാ​യ വി​വ​രം പ​ങ്കു​വ​ച്ച​ത്.ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. 

ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഭ​ര​ണ​ചു​മ​ത​ല​ക​ൾ സാ​ധാ​ര​ണ​പോ​ലെ ന​ട​ക്കു​മെ​ന്നും താ​നു​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പ്രാ​ഥ​മി​ക ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ ത​ന്നെ താ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​യി. പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ഫ​ല​മാ​ണ് ല​ഭി​ച്ച​ത്. അ​തി​നാ​ൽ ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദ്ദേ​ശ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റി. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും യോ​ഗി ട്വീറ്റ് ചെയ്തു.