രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ യപിയിൽ ക്രമസമാധാന പാലനത്തിൽ യോ​ഗി സ‍ർക്കാരിന്റെ നേട്ടമെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പരിശോധിക്കുന്നു. 

ത്തർപ്രദേശ് അടുത്ത വർഷം നിർണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. ഇക്കഴിഞ്ഞ വർഷങ്ങളിൽ യുപിയെ നയിച്ച യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ എന്തെല്ലാമാണ് ജനം നേട്ടമായി കരുതുന്നത്? രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ യപിയിൽ ക്രമസമാധാന പാലനത്തിൽ യോ​ഗി സ‍ർക്കാരിന്റെ നേട്ടമെന്ത്? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ പരിശോധിക്കുന്നു. 

YouTube video player

യോഗി സർക്കാർ മികച്ച പ്രകടനം കാഴ്ചവച്ച മേഖല ക്രമസമാധാനപാലനം ആണെന്നാണ് സർവ്വേയിൽ പങ്കെടുത്ത 70 ശതമാനം പേരും അഭിപ്രായപ്പെട്ടത്. 20 ശതമാനം പേർ മാത്രം റേഷൻ മേഖലയിൽ യോഗി സർക്കാർ മികച്ചതായിരുന്നുവെന്നും അഭിപ്രായപ്പെട്ടു.

യുപിയിലെ ക്രമസമാധാന പരിപാലനത്തിൽ മുൻ സർക്കാരുകളേക്കാൾ നേട്ടമുണ്ടാക്കാൻ യോഗി ആദിത്യനാഥ് സർക്കാരിന് കഴിഞ്ഞെന്നും സർവേ ഫലം സൂചിപ്പിക്കുന്നു. അഭിലേഷ് യാദവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എസ് പി സർക്കാരിനെ 27 ശതമാനം പേരും ബിഎസ്പിയുടെ മായാവതി സർക്കാരിനെ 13 ശതമാനം പേരും പിന്തുണച്ചപ്പോൾ 60 ശതമാനം പേരാണ് യോഗി ആദിത്യ നാഥ് സർക്കാരിന്റെ ക്രമസമാധാനപാലനം മികച്ചതാണെന്ന് അറിയിച്ചത്.