ബസ്തി( യുപി): ഉത്തർപ്രദേശിൽ യാഷ്‌രാജ് മിശ്ര എന്ന പതിനേഴുകാരന് തുടർച്ചയായി പാമ്പുകടിയേറ്റത് എട്ട് തവണ. ബസ്തി ജില്ലയിൽ ആണ് സംഭവം. ഒരേ പാമ്പ് തന്നെയാണ് യാഷ്‌രാജിനെ ആക്രമിക്കുന്നതെന്നാണ് ഇവരുടെ വാദം.

ഓരോ പ്രാവശ്യവും കടിയേൽക്കുമ്പോഴും ഗ്രാമത്തിലുള്ള ഡോക്ടറുടെ അടുത്തെത്തി ചികിത്സ തേടിയാണ് യാഷ്‍രാജ് മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടതെന്ന് അച്ഛൻ ചന്ദ്രമൗലി മിശ്ര പറഞ്ഞു.

പരമ്പരാഗത പാമ്പാട്ടിമാരുടെ നിർദേശ പ്രകാരമുള്ള ചികിത്സയും യാഷ്‍രാജിന് തുണയായെന്നും ഇവര്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഒടുവിലാണ് അവസാനമായി പാമ്പുകടിയേറ്റതെന്നും ചന്ദ്രമൗലി പറഞ്ഞു.

എന്തുകൊണ്ടാണ് പാമ്പ് യാഷ്‌രാജിനെ തന്നെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതെന്ന് വ്യക്തമല്ല. പാമ്പിനെ ഭയന്ന് ഇപ്പോൾ പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് യാഷ്‌രാജെന്ന് ചന്ദ്രമൗലി വ്യക്തമാക്കി. നിരവധി തവണ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും ബന്ധുക്കൾ പറയുന്നു.

വിഷപ്പാമ്പുകളുടെ കടിയേറ്റത് 170 -ലേറെത്തവണ, പ്രതിരോധം സ്വയം നേടിയെടുത്തു; ആരാണ് ഈ സ്നേക്ക് മാന്‍?