എംഎല്‍എയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കറുപ്പ് ബനിയനും പാന്‍റ്സും അണിഞ്ഞ് സോഫയിലേക്ക് കാല്‍ കയറ്റിവച്ചായിരുന്നു എംഎല്‍എയുടെ ചുവടുകള്‍
ദില്ലി: തോക്കുമായി ബിജെപി എംഎല്‍എയുടെ ഡിസ്കോ ഡാന്‍സ്. ഉത്തരാഖണ്ഡില്‍ നിന്നുള്ള ബിജെപി എംഎല്‍എ കുണ്‍വാര്‍ പ്രണവ് സിംഗ് ചാമ്പ്യനാണ് തോക്കെടുത്ത് വിവാദത്തിലായിരിക്കുന്നത്. കാലിലെ സര്‍ജറിക്ക് ശേഷം വീട്ടിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാനായിരുന്നു എംഎല്‍എ അണികള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്.
തോക്കുകള്‍ കയ്യില്‍പിടിച്ചും കടിച്ചുപിടിച്ചും മദ്യപിച്ചുമായിരുന്നു ഡിസ്കോ. ഡാന്‍സിനിടയില്‍ വിവിധ തോക്കുകളും എംഎല്‍എ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. എംഎല്‍എയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കറുപ്പ് ബനിയനും പാന്‍റ്സും അണിഞ്ഞ് സോഫയിലേക്ക് കാല്‍ കയറ്റിവച്ചായിരുന്നു എംഎല്‍എയുടെ ചുവടുകള്‍.
അടുത്തിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്ന് മാസത്തേയ്ക്ക് എംഎല്‍എയെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഹരിദ്വാറിലെ ലസ്കറില്‍ നിന്നുള്ള എംഎല്‍എയാണ് പ്രണവ് സിംഗ് ചാമ്പ്യന്‍. എംഎല്‍എ പ്രദര്‍ശിപ്പിച്ച തോക്കുകള്‍ ലൈസന്‍സുള്ളവയാണോയെന്ന് അന്വേഷിക്കുമെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരു്നന ഹരീഷ് റാവത്തിനെതിരായി പ്രക്ഷോഭം നടത്താന്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു പ്രണവ് സിംഗ്. ഇതിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു.
