ബംഗളൂരു: ബംഗളൂരു സെണ്ടിക്കൊപ്പയിലേത് ബംഗ്ലാദേശി കുടിയേറ്റക്കാർക്കുള്ള തടങ്കൽ പാളയമല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പൊലീസിന് ആളുകളെ തത്കാലം പാർപ്പിക്കാനുള്ള കേന്ദ്രമാകുമതെന്ന് വി മരളീധരന്‍ പറഞ്ഞു.

ഉത്തർപ്രദേശിൽ പൗരത്വ പ്രതിഷേധക്കാർക്കുനേരെ പൊലീസ് വെടിവച്ചത് ആത്മരക്ഷാർത്ഥമാണ്. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിക്കാൻ കേരള സർക്കാരിന് കഴിയില്ലെന്നും കേന്ദ്രമന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.