Asianet News MalayalamAsianet News Malayalam

കപ്പലിലെ നാല് ഇന്ത്യക്കാരെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു; രക്ഷാശ്രമം തുടരുകയാണെന്ന് മന്ത്രി വി മുരളീധരന്‍

ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോയിൽ നാല് മലയാളികളും ബ്രിട്ടൻ പിടിച്ച ഇറാൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികളുമാണുള്ളത്. 

V Muraleedharan says that effort on to rescue early release of Indian crew in the ships
Author
Delhi, First Published Jul 24, 2019, 1:50 PM IST

ദില്ലി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് വണ്ണിലെ 24 ഇന്ത്യക്കാരില്‍ നാല് പേരെ അറസ്റ്റ് ചെയ്തതിന് ശേഷം ജാമ്യത്തില്‍ വിട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍റെ ട്വീറ്റ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇവരെ കാണാനുള്ള അനുമതി വൈകുന്നേരത്തോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോയിലെ ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ വിദേശകാര്യ മന്ത്രാലായം ഇറാനുമായി ചര്‍ച്ച തുടങ്ങി. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ ഇന്ത്യയിലെ ഇറാന്‍ അംബാസിഡറെ ഇന്നലെ കണ്ടു. ഇറാനിലെ ഇന്ത്യന്‍ അംബാസിഡര്‍ അവിടുത്തെ വിദേശ കാര്യ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. എത്രയും പെട്ടന്ന് മോചനത്തിനാണ് ശ്രമമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു.

ഏഴ് മലയാളികളാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ സ്റ്റെനാ ഇംപാറോയിൽ നാല് മലയാളികളും ബ്രിട്ടൻ പിടിച്ച ഇറാൻ കപ്പൽ ഗ്രേസ് വണ്ണിൽ മൂന്ന് മലയാളികളുമാണുള്ളത്. സ്റ്റെനാ ഇംപാറോയുടെ ക്യാപ്റ്റൻ പി ജി സുനിൽകുമാർ മലയാളിയാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ആലുവ സ്വദേശികളായ സിജു,ഡിജോ,കണ്ണൂർ സ്വദേശി പ്രജിത്ത് എന്നിവരും കപ്പലിലുണ്ട്.


 

Follow Us:
Download App:
  • android
  • ios