കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണം. കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല. വാക്സിനേഷന് എല്ലാവരും പണം നല്കണം എന്ന നിർദ്ദേശം സർക്കാരിന്റെ തന്നിഷ്ട നടപടിയാണെന്നും കോടതി.
ദില്ലി: കൊവിഡ് വാക്സീൻ നയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് സുപ്രീംകോടതി. സർക്കാരിന്റെ വാക്സീൻ നയം യുക്തമല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. വാക്സീൻ സംഭരണത്തിൽ പൂർണ്ണ വിവരം അറിയിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വാക്സീൻ സൗജന്യമായി നല്കുന്നതിന്റെ വിശദാംശങ്ങൾ അറിയിക്കാൻ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
കൊവിഡ് മൂന്നാം തരംഗം കരുതിയിരിക്കണം. കോടതിക്ക് മൂകസാക്ഷിയായിരിക്കാനാവില്ല. വാക്സിനേഷന് എല്ലാവരും പണം നല്കണം എന്ന നിർദ്ദേശം സർക്കാരിന്റെ തന്നിഷ്ട നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻറെ അദ്ധ്യക്ഷതയിലുള്ള ബഞ്ചിൻറെ ഉത്തരവിലാണ് പരാമർശം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
