ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സൗകര്യം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലുണ്ടാകും.

ദില്ലി: ദീര്‍ഘദൂര യാത്രകൾക്കായി വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റില്‍ നടക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണം രണ്ട് മാസത്തിനുള്ളിൽ നടക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ പരീക്ഷണത്തിന് ആറ് മാസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന ​ഹ്രസ്വദൂര വന്ദേ ഭാരത് മെട്രോകളുടെ പരീക്ഷണവും നടക്കും. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന പ്രീമിയം രാജധാനി, തേജസ് എക്‌സ്പ്രസ് ട്രെയിനുകളേക്കാൾ മികച്ച സൗകര്യം വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിലുണ്ടാകും. 11 എസി 3 ടയര്‍ കോച്ചുകള്‍. നാല് എസി 2 ടയര്‍ കോച്ചുകള്‍, ഫസ്റ്റ് ക്ലാസ് എസി ഉൾപ്പെടെ 16 കോച്ചുകളായിരിക്കുമുണ്ടാകുക. 823 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 

മികച്ച കുഷ്യനുകള്‍, മിഡില്‍, അപ്പര്‍ ബെര്‍ത്തുകളില്‍ സുഗമമായി കയറാന്‍ രൂപകൽപ്പന ചെയ്ത ഗോവണി, സെന്‍സര്‍ ലൈറ്റിംഗ് എന്നീ സൗകരങ്ങളുണ്ടാകും. വന്ദേ ഭാരതിലേത് പോലെ ഓട്ടോമാറ്റിക് വാതിലുകള്‍, ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ടോയ്‌ലറ്റ്, ജെർക്കിങ് കുറയ്ക്കാനായി കോച്ചുകള്‍ക്കിടയില്‍ സെമി-പെര്‍മനന്റ് കപ്ലറുകള്‍ എന്നിവയും സജ്ജീകരിക്കും. മണിക്കൂറിൽ 160-180 കിലോമീറ്ററായിരിക്കും വേ​ഗത.

250 കിമി വേഗത, ടിക്കറ്റിന് വെറും 35 രൂപ! വരുന്നത് ഒന്നും രണ്ടുമല്ല, ഇത്രയും അമൃത് ഭാരതുകൾ!