പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. നേതൃത്വം വേണ്ട രീതിയില്‍ പാര്‍ട്ടിക്കകത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് പ്രതിസന്ധികള്‍ ഉണ്ടായതെന്ന് വീരപ്പമൊയ്ലി. 

ദില്ലി: കോണ്‍ഗ്രസിലെ നിഷ്‌ക്രിയത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി വീരപ്പമൊയ്‌ലി. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയണമെന്നാണ് രാഹുൽ ഗാന്ധി കരുതുന്നതെങ്കിൽ അതാകാം. പക്ഷെ പകരം ഒരാളെ കണ്ടെത്തിയാകണം രാഹുൽ ഗാന്ധി സ്ഥാനമൊഴിയേണ്ടതെന്നും വീരപ്പമൊയ്ലി പറഞ്ഞു. 

പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്വം രാഹുല്‍ ഗാന്ധിക്കുണ്ട്. നേതൃത്വം വേണ്ട രീതിയില്‍ പാര്‍ട്ടിക്കകത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടതിനാലാണ് കോൺഗ്രസിനകത്ത് ഇത്തരം കടുത്ത പ്രതിസന്ധികള്‍ ഉണ്ടായതെന്നും . ഒരു ദേശിയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മൊയ്‌ലി വിമർശിച്ചു.