ബെംഗളൂരു: ഒരു ഭാഷയും ആർക്കുമേലും അടിച്ചേൽപ്പിക്കില്ലെന്നും ഒരു പ്രത്യേക ഭാഷയോടും വിരോധമില്ലെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. എല്ലാവരും കഴിയുന്നത്ര ഭാഷ പഠിക്കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു.

കർണാടകത്തിൽ സ്കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുമ്പോഴാണ് ഭാഷയെക്കുറിച്ചുള്ള ഉപരാഷ്ട്രപതിയുടെ ശ്രദ്ധേയമായ പ്രതികരണം. അധ്യാപകർ കുട്ടികളെ മറ്റു ഭാഷകൾ പഠിപ്പിക്കുന്നതിനോടൊപ്പം മാതൃഭാഷ പ്രചരിപ്പിക്കന്നതിനും ഊന്നൽ നൽകണമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു.