ദില്ലി: മുതിർന്ന നേതാവ് സഞ്ജയ് സിംഗ് കോൺഗ്രസിൽ നിന്ന് രാജി വച്ച് ബിജെപിയിലേക്ക്. അമേഠിയിൽ നിന്നുള്ള മുൻ ലോകസഭാംഗമാണ് നെഹ്റു കുടുംബത്തിന്‍റെ വിശ്വസ്തനായിരുന്ന സഞ്ജയ് സിംഗ്. ഇക്കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ മേനക ഗാന്ധിക്കെതിരെ സുൽത്താൻപൂരിൽ നിന്ന് മത്സരിക്കുകയും ചെയ്തിരുന്നു. അസമിൽ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിംഗ് തന്‍റെ ജ്യസഭാ അംഗത്വവും രാജിവച്ചാണ് ബിജെപിയിൽ ചേരുന്നത്. രാജി രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു സ്വീകരിച്ചു. 

രാജ്യസഭയിലെ കോൺഗ്രസ് അംഗസഖ്യ ഇതോടെ 47 ആയി ഇടിഞ്ഞു. നേതൃത്വത്തിന്‍റെ അഭാവം മൂലമാണ് താൻ കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുന്നതെന്ന് വിശദീകരിച്ച സഞ്ജയ് സിംഗ് മോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് ആശയമാണ് തന്നെ ബിജെപിയിലേക്ക് ആകർഷിച്ചതെന്നും അറിയിച്ചു. സഞ്ജയ് സിംഗിന്‍റെ ഭാര്യയും ഉത്തർപ്രദേശിലെ പ്രഫഷണൽ കോൺഗ്രസ് അധ്യക്ഷയുമായ അമൃത സിംഗും കോൺഗ്രസിൽ നിന്ന് രാജിവച്ചു.