സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ അളവിൽ സുഹൃത്തുക്കൾ നിർദേശിച്ച പ്രകാരം  പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിർദേശം.

പ്രയാ​ഗ് രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ അമിതമായി വയാ​ഗ്ര കഴിച്ച നവവരൻ ആശുപത്രിയിൽ. കുറച്ച് മാസം മുമ്പ് വിവാഹിതനായ യുവാവ്, സുഹൃത്തുക്കളുടെ നിർദേശപ്രകാരമാണ് ലൈം​ഗിക ഉത്തേജനത്തിന് വയാ​ഗ്ര കഴിച്ചു തുടങ്ങിയത്. എന്നാൽ, ഡോക്‌ടർമാർ നിർദേശിച്ചതിലും കൂടുതൽ അളവിൽ വയാ​ഗ്ര കഴിച്ചതോടെ ലൈം​ഗികാവയവും സാധാരണ അവസ്ഥയിൽ ആകാതെയായി. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ നൽകിയെങ്കിലും ഏറെക്കാലം ഈ അവസ്ഥയിൽ തന്നെ തുടരേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. 

സുഹൃത്തുക്കളുടെ ഉപദേശമാണ് യുവാവിന് വിനയായത്. ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ അളവിൽ സുഹൃത്തുക്കൾ നിർദേശിച്ച പ്രകാരം പ്രതിദിനം 200 മില്ലി മരുന്ന് കഴിച്ചു തുടങ്ങി. 50 മില്ലി കഴിക്കാനായിരുന്നു ഡോക്ടറുടെ നിർദേശം. മരുന്ന് അമിതമായി കഴിച്ചതോടെ 20 ദിവസം കഴിഞ്ഞിട്ടും ലൈം​ഗികാവയവം സാധാരണ നിലയിലായില്ല. ഒടുവിൽ ഭാര്യ യുവാവിനെ ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങി. ഭർത്താവിന്റെ വീട്ടുകാർ നിർബന്ധിച്ചതിനെ തുടർന്ന് തിരിച്ചെത്തിയെങ്കിലും ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച്തോടെ വീണ്ടും മടങ്ങി. 

ശസ്ത്രക്രിയ വിജയകരമായെങ്കിലും ഏറെക്കാലം ഉദ്ധരിച്ച അവസ്ഥയിലായിരിക്കുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. യുവാവിന് കുട്ടികളുണ്ടാകുമെങ്കിലും ഉദ്ധരിച്ച അവസ്ഥയിൽ തുടരേണ്ടിവരും. യുവാവിന് ഉടൻ തന്നെ സാധാരണ ജീവിതം നയിക്കാൻ കഴിയുമെന്നും ഡോക്ടർമാർ പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.