Asianet News MalayalamAsianet News Malayalam

​ഗോതമ്പിന് ഭാരം കൂട്ടാൻ മണലും പൊടിച്ച കോൺക്രീറ്റും; വീഡിയോ വൈറൽ, അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം  അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. 

Video of mixing sand in wheat
Author
First Published Jan 31, 2023, 1:33 PM IST

ഭോപ്പാൽ: മായം ചേർക്കലിനെക്കുറിച്ചുള്ള നിരവധി വാർത്തകൾ നാം കേൾക്കാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. മധ്യപ്രദേശിലെ സത്ന ജില്ലയിൽ സർക്കാർ സംഭരിച്ച ​ഗോതമ്പിന്റെ തൂക്കം വർദ്ധിപ്പിക്കാൻ മണലും കോൺക്രീറ്റും കലർത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ​

ചാക്കിനുള്ളിലെ ​ഗോതമ്പിൽ തരിയാക്കിയ കോൺക്രീറ്റും മണലും മിക്സ് ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രാദേശിക ഭരണകൂടം  അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ സംഭരിച്ചിരിക്കുന്ന ​ഗോതമ്പ് ചാക്കുകളിലാക്കി മറ്റ് ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. മണൽ മിക്സ് ചെയ്യാൻ ഉപയോ​ഗിക്കുന്ന യന്ത്രവും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. 

ബീഫ് കൈവശം വെച്ചെന്നാരോപിച്ച് യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു; പ്രതികൾ ബജ്റം​ഗ്ദൾ പ്രവർത്തകർ

 

Follow Us:
Download App:
  • android
  • ios