രാവിലെ ഏഴ് മണിയോടെ കുട്ടികൾ ബഥനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

അമരാവതി: ഓട്ടോറിക്ഷ ട്രക്കിലിടിച്ച് വിദ്യാ‍ത്ഥികൾക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം. സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ പതിഞ്ഞു. രാവിലെ ഏഴ് മണിയോടെ കുട്ടികൾ ബഥനി സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. 

സംഗം ശരത് തിയറ്റർ ജംക്‌ഷനിലെ തിരക്ക് കുറഞ്ഞ ഭാഗത്ത്, മേൽപ്പാലത്തിന് താഴെയുള്ള റോഡിൽ വന്ന ട്രക്കിലേക്ക് ഇടതുവശത്തുനിന്ന് അമിതവേഗതയിൽ ക്രോസ് ചെയ്തെത്തിയ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. 35 സെക്കൻഡ് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങളിൽ, ഇടിയുടെ ആഘാതത്തിൽ കുട്ടികൾ ഉയരത്തിൽ തെറിച്ച് വീഴുന്നത് വ്യക്തമാണ്. അമിത വേഗതയിലായിരുന്ന ഓട്ടോറിക്ഷ അപ്രതീക്ഷിതമായി എത്തിയപ്പോൾ ട്രക്കിന് നി‍‍ര്‍ത്താൻ സാധിച്ചില്ല. 

നിമിഷങ്ങൾക്കകം ബൈക്കിലും കാറുകളിലും യാത്ര ചെയ്തിരുന്നവ‍ര്‍ രക്ഷാപ്രവ‍ത്തനം നടത്തുന്നതും വീഡിയോയിലുണ്ട്. തലകീഴായി മറിഞ്ഞ ഓട്ടോയെ രക്ഷപ്പെടുത്താൻ ആളുകൾ ഓടിക്കൂടുന്നതും കാണാം. അപകടത്തിൽ എട്ട് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ഇവരിൽ നാല് പേര്‍ ആശുപത്രി വിട്ടു. മൂന്നുപേര്‍ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. 

Read more: കാറിൽ ഇടിച്ച ശേഷം നിർത്താതെ പോയി, തെറി പറഞ്ഞു'; കെഎസ്ആർടിസിയുടെ ഹെഡ്‍ലൈറ്റ് തകർത്ത സംഭവം, പ്രതികരിച്ച് സുലു

വിശാഖപട്ടണത്ത് സംഗം ശരത് തിയേറ്റർ ജംഗ്ഷനിൽ ഓട്ടോ ട്രക്കുമായി കൂട്ടിയിടിച്ചതായും. എട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് പരിക്കേറ്റ്, ആശുപത്രിയിലേക്ക് മാറ്റിയെന്നും. സീനിയർ പൊലീസ് ഓഫീസർ ശ്രീനിവാസ റാവു പറഞ്ഞു. നാല് പേർ ഡിസ്ചാർജ് ചെയ്തു. മൂന്ന് വിദ്യാർത്ഥികൾ ചികിത്സയിലാണ്. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. അമിതഭാരം കയറ്റിയിരുന്നതായും രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. അപകടം നടന്ന സമയം ട്രക്ക് ഓടിക്കാൻ അനുവാദമുണ്ടായിരുന്നോ എന്ന് പരിശോധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം