അതേസമയം, വിജയ്‍ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം.

ചെന്നൈ: ശ്രീകൃഷ്ണ ജയന്തിയിൽ ജന്മാഷ്ടമി ആശംസകൾ നേർന്നു തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ധർമ്മത്തിന്റെ വഴിയിൽ മുന്നോട്ടുപോകണമെന്ന ശ്രീകൃഷ്ണന്റെ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തെ നിർമ്മിക്കാമെന്ന് വിജയ് ആശംസ നേർന്നു. മുൻ മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഹൈന്ദവ ഉത്സവങ്ങളിൽ ആശംസാ സന്ദേശം പുറത്തിറക്കിയിരുന്നില്ല. പെരിയാർ ടിവികെയുടെ മാർഗനിർദേശിയെങ്കിലും വിശ്വാസ വിഷയങ്ങളിൽ വിയോജിപ്പ് ഉണ്ടെന്ന് വിജയ് പറഞ്ഞിരുന്നു.

അതേസമയം, വിജയ്‍ക്കെതിരെ ഡിഎംകെ സൈബർ ഹാൻഡിലുകൾ രം​ഗത്തെത്തി. പെരിയാറിനെ പിന്തുടരുന്ന പാർട്ടിക്ക് ചേരുന്ന നിലപാട് അല്ലെന്നാണ് വിമർശനം. ശ്രീകൃഷ്ണന് തമിഴ്നാടുമായി എന്ത് ബന്ധമെന്നും ചോദ്യമുന്നയിച്ചു. എന്നാൽ വിജയ്‍യെ പിന്തുണച്ചും വാദങ്ങൾ ഉയർന്നു. ഡിഎംകെയെ പോലെ പ്രീണനനയം വിജയ്ക്ക് ഇല്ലെന്ന് വലതുപക്ഷ ഹാൻഡിലുകൾ ന്യായീകരണവുമായി രം​ഗത്തെത്തി.