Asianet News MalayalamAsianet News Malayalam

മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര: കെജ്രിവാളിന്റേത് രാഷ്ട്രീയ തന്ത്രമെന്ന് വിജയ് ഗോയൽ

ആളുകളെ തെറ്റായ രീതിയിൽ നയിക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്നും വിജയ് ​ഗോയൽ പറഞ്ഞു.

vijay goel says arvind kejriwal announcement of free to women political gimmick
Author
Delhi, First Published Jun 4, 2019, 8:54 AM IST

ദില്ലി: സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യയാത്ര അനുവദിക്കുമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തിനെതിരെ ബിജെപി നേതാവ് വിജയ് ഗോയൽ. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്  മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ തന്ത്രമാണ് കെജ്രിവാളിന്റെ ഈ തീരുമാനമെന്ന് വിജയ് ​ഗോയൽ കുറ്റപ്പെടുത്തി. ആളുകളെ തെറ്റായ രീതിയിൽ നയിക്കാനാണ് കെജ്രിവാൾ ശ്രമിക്കുന്നതെന്നും വിജയ് ​ഗോയൽ പറഞ്ഞു. 

'സൗജന്യയാത്ര പ്രഖ്യാപനം എത്രത്തോളം ഫലവത്താകും എന്ന് പറയാൻ സാധിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങൾ അവരുടെ അഭിപ്രായം എഴുതി അറിയിക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇവ ശേഖരിക്കാൻ തന്നെ സമയമെടുക്കും. ആ​ഗസ്റ്റിലോ  ഒക്ടോബറിലോ പദ്ധതി നടപ്പാക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത് കഴിഞ്ഞാലുടനെ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് കെജ്രിവാള്‍ നിര്‍ദ്ദേശിക്കുമായിരിക്കും'- വിജയ് ഗോയൽ പറഞ്ഞു. 

2020ലാണ് ദില്ലിയിലെ 70 നിയോജക മണ്ഡലങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസമാണ് മെട്രോയിലും ബസിലും സൗജന്യ യാത്ര സ്ത്രീകള്‍ക്ക് ഒരുക്കാനൊരുങ്ങുകയാണെന്ന പ്രഖ്യാപനം കെജ്രിവാള്‍ നടത്തിയത്. സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്രയൊരുക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു.

ലോക്സഭ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ മത്സരിച്ച എല്ലാ സീറ്റിലും ആം ആദ്മി പാർട്ടി തോറ്റിരുന്നു. ഇതിന് പുറമെ രാജ്യമൊട്ടാകെ മത്സരിച്ച 40 സീറ്റുകളിൽ ആകെ ഒരിടത്താണ് അവർക്ക് വിജയിക്കാനായത്.
 

Follow Us:
Download App:
  • android
  • ios